New York

ട്രംപ് – സോഹ്റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്; ചർച്ചയിൽ വിലക്കയറ്റവും
വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപും ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഹ്റാൻ മംദാനിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ന്യൂയോർക്ക് നഗരത്തിലെ താങ്ങാനാവാത്ത വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിതിയും ഇതിൽ പ്രധാന വിഷയമായിരിക്കും എന്ന് നിയുക്ത മേയർ അറിയിച്ചു.

ട്രംപിനെ വളർത്തിയ നഗരം തന്നെ തോൽപ്പിച്ചെന്ന് മംദാനി; ട്രംപിന്റെ മറുപടി ഇങ്ങനെ
ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്റാൻ മംദാനിയുടെ പ്രസംഗത്തിന് മറുപടിയുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ട്രംപിനെ വളർത്തിയ നഗരം അദ്ദേഹത്തെ തോൽപ്പിക്കുന്നതെങ്ങനെയെന്ന് കാണിച്ചു കൊടുത്തുവെന്ന് മംദാനി പരിഹസിച്ചു. ഇതിന് പിന്നാലെ 'ആന്റ് സോ ഇറ്റ്സ് ബിഗിൻസ്' എന്ന് ട്രംപ് പ്രതികരിച്ചു.

സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ; ചരിത്രമെഴുതി ഇന്ത്യൻ-അമേരിക്കൻ മുസ്ലിം
ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ-അമേരിക്കൻ മുസ്ലിം മേയറാകുന്ന വ്യക്തിയാണ് മംദാനി. കടുത്ത എതിർപ്പുകൾക്കിടയിലും വിജയം നേടിയ മംദാനിയുടെ നേട്ടം അമേരിക്കൻ രാഷ്ട്രീയത്തിലെ പുരോഗമന ചിന്താഗതിയുടെ സ്വാധീനത്തെയാണ് കാണിക്കുന്നത്.

സോഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറാകുമ്പോൾ…
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ സോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ വിജയം. 1969 ന് ശേഷം ഏറ്റവുമധികം പോള്‍ ചെയ്യപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്.

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിക്ക് സാധ്യതയെന്ന് പ്രവചനങ്ങൾ
ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 17 ലക്ഷം പേർ വോട്ട് ചെയ്തു. ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനിക്ക് തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചനങ്ങൾ. മംദാനി വിജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജന് സാധ്യത; ട്രംപിന്റെ ഭീഷണി തുടരുന്നു
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സോഹ്റാൻ മംദാനിയുടെ വിജയസാധ്യത പ്രവചിക്കപ്പെടുന്നു. മംദാനി വിജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിന്റെ ജനഹിത പരിശോധനയായി വിലയിരുത്തപ്പെടുന്നു.

ഒരേസമയം രണ്ട് ജോലി; ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റിൽ
ന്യൂയോർക്കിൽ ഒരേ സമയം രണ്ട് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ഇന്ത്യൻ വംശജൻ അറസ്റ്റിലായി. ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറലിന്റെ ഓഫീസും സറടോഗ കൗണ്ടി ഷെരീഫ് ഓഫീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് മെഹുൽ ഗോസ്വാമിയുടെ തട്ടിപ്പ് പുറത്തുവന്നത്. മെഹുൽ ഗോസ്വാമി നികുതിദായകരുടെ പണമായ 50,000 ഡോളർ ‘കൊള്ളയടിച്ചു’ എന്ന് ലൂസി ലാങ് ആരോപിച്ചു.

ന്യൂയോർക്കിൽ വെടിവയ്പ്പ്: പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് മരണം
ന്യൂയോർക്കിലെ മാൻഹട്ടനിൽ നടന്ന വെടിവയ്പ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ന്യൂയോർക്ക് മേയർ എറിക് ആഡംസ് പ്രതികരിച്ചു.

പ്രധാനമന്ത്രി മോദി ഹനുമാൻകൈൻഡിനെ ആലിംഗനം ചെയ്ത് “ജയ് ഹനുമാൻ” പറഞ്ഞു; വീഡിയോ വൈറൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ റാപ്പർ ഹനുമാൻകൈൻഡ് പ്രകടനം നടത്തി. പരിപാടിക്ക് ശേഷം മോദി ഹനുമാൻകൈൻഡിനെ ആലിംഗനം ചെയ്ത് "ജയ് ഹനുമാൻ" എന്ന് പറഞ്ഞു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി; വൈവിധ്യത്തിന്റെ കരുത്ത് എടുത്തുപറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. പ്രവാസികളെ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരായി വിശേഷിപ്പിച്ചു. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.