സ്വന്തം തട്ടകത്തിൽ നാംധാരി എഫ്സിയോട് എതിരില്ലാത്ത രണ്ട് ഗോളിന് ഗോകുലം കേരള എഫ്സി പരാജയപ്പെട്ടു. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങിയ ഗോകുലത്തിന് തിരിച്ചുവരവ് അസാധ്യമായിരുന്നു. ജനുവരി 24ന് നടക്കുന്ന അടുത്ത ഹോം മത്സരത്തിൽ ഗോകുലം ഇന്റർ കാശി എഫ്സിയെ നേരിടും.