Nepal Cricket

വെസ്റ്റിൻഡീസിനെതിരെ നേപ്പാളിന് തകർപ്പൻ ജയം; 90 റൺസിനാണ് വിജയം നേടിയത്
നിവ ലേഖകൻ
രണ്ടാം ട്വന്റി 20 മത്സരത്തിലും വെസ്റ്റിൻഡീസിനെതിരെ നേപ്പാൾ തകർപ്പൻ വിജയം നേടി. 90 റൺസിനാണ് നേപ്പാൾ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. വെസ്റ്റിൻഡീസ് 17.1 ഓവറിൽ 83 റൺസിന് ഓൾ ഔട്ടായി.

ചരിത്രമെഴുതി നേപ്പാൾ; വെസ്റ്റിൻഡീസിനെ ഷാർജയിൽ തകർത്തു
നിവ ലേഖകൻ
ഷാർജയിൽ നടന്ന ടി-20 മത്സരത്തിൽ വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് നേപ്പാൾ ചരിത്ര വിജയം നേടി. ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ഒരു ടീമിനെതിരെ നേപ്പാൾ നേടുന്ന ആദ്യ വിജയം കൂടിയാണിത്. 19 റൺസിനാണ് നേപ്പാൾ വിജയിച്ചത്.