Nehru Trophy

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴയിൽ ആവേശം
നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴയിൽ നടക്കും. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ തുടങ്ങും. വൈകീട്ട് 4 മുതൽ ഫൈനൽ മത്സരങ്ങൾ നടക്കും.

70-ാമത് നെഹ്റു ട്രോഫി വള്ളംകളി: ആര് കിരീടം ചൂടും?
70-ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ നടക്കാൻ പോകുന്നു. 19 ചുണ്ടന് വള്ളങ്ങളടക്കം 74 വള്ളങ്ങൾ മത്സരിക്കും. പള്ളാത്തുരുത്തി ബോട്ട് ക്ലബ്, യുബിസി കൈനകരി തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾ കിരീടം ലക്ഷ്യമിടുന്നു.

നെഹ്റുട്രോഫി വള്ളംകളി: സെപ്റ്റംബർ 28ന് നടത്താൻ സാധ്യത
നെഹ്റുട്രോഫി വള്ളംകളിയുടെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ വള്ളംകളി പ്രേമികൾ ശ്രമിക്കുന്നു. സെപ്റ്റംബർ 28ന് വള്ളംകളി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് സമിതി കളക്ടർക്ക് നിവേദനം നൽകും. വള്ളംകളി നടത്തിപ്പിനായി പ്രതിപക്ഷവും സമരത്തിന് ഒരുങ്ങുന്നു.

നെഹ്റു ട്രോഫി വള്ളംകളി: അനിശ്ചിതത്വം തുടരുന്നു, ബേപ്പൂർ ഫെസ്റ്റിന് ഫണ്ട് അനുവദിച്ചതിൽ പ്രതിഷേധം
നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്നു. ടൂറിസം മന്ത്രിയുടെ മണ്ഡലത്തിലെ ബേപ്പൂർ ഫെസ്റ്റിന് 2.45 കോടി രൂപ അനുവദിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. വള്ളംകളി റദ്ദാക്കിയാൽ ടൂറിസം മേഖലയ്ക്കും ക്ലബ്ബുകൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ആശങ്ക.

24 ന്യൂസിന് നെഹ്റു ട്രോഫി മാധ്യമ അവാര്ഡുകള്
69-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി 2023ലെ മാധ്യമ അവാര്ഡുകള് പ്രഖ്യാപിച്ചു. ജില്ല കളക്ടര് അലക്സ് വര്ഗീസ് ആണ് പുരസ്കാര തീരുമാനം അറിയിച്ചത്. എന്. ടി. ബി. ...