NDA Campaign

Bihar Assembly elections

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചരണം ശക്തമാക്കി മുന്നണികൾ

നിവ ലേഖകൻ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികൾ പ്രചരണം ശക്തമാക്കി. എൻഡിഎ പ്രചാരണത്തിനായി പ്രധാനമന്ത്രി ഈ മാസം 30ന് വീണ്ടും ബിഹാറിൽ എത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ട്. ചൊവ്വാഴ്ച 28ന് മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കും.