NCB Investigation

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്: മുഖ്യ സൂത്രധാരൻ കൊച്ചി വാഴക്കാല സ്വദേശി; എൻസിബി അന്വേഷണം ഓസ്ട്രേലിയയിലേക്ക്
ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ ഓസ്ട്രേലിയയിൽ ഒളിവിൽ കഴിയുന്ന കൊച്ചി വാഴക്കാല സ്വദേശിയാണെന്ന് എൻസിബി കണ്ടെത്തി. ഇയാളെ നാട്ടിലെത്തിക്കാൻ എൻസിബി നിയമനടപടികൾ ആരംഭിച്ചു. ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ബിറ്റ്കോയിനാക്കി മാറ്റുന്നത് കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുമെന്നും കരുതുന്നു.

ഡാർക്ക് നെറ്റ് ലഹരി ഇടപാട്: മുഖ്യപ്രതി എഡിസൺ സമ്പാദിച്ചത് കോടികൾ
ഡാർക്ക് നെറ്റ് വഴി ലഹരിവസ്തുക്കൾ വിറ്റ കേസിൽ മുഖ്യപ്രതിയായ എഡിസൺ കോടികൾ സമ്പാദിച്ചതായി എൻസിബി കണ്ടെത്തി. ലഹരി ഇടപാടുകളിലൂടെ എഡിസൺ ഏകദേശം പത്ത് കോടി രൂപയിലധികം സമ്പാദിച്ചുവെന്നാണ് എൻസിബി പറയുന്നത്. എഡിസന്റെ പത്ത് ബാങ്ക് അക്കൗണ്ടുകൾ എൻസിബി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ എൻസിബി
ഡാർക്ക് വെബ് വഴി കോടികളുടെ മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടപടി തുടങ്ങി. അറസ്റ്റിലായവരുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടുന്നതിനുള്ള തീരുമാനത്തിലാണ് അധികൃതർ. എൻസിബി ആദ്യം അറസ്റ്റ് ചെയ്ത എഡിസൺ ആണ് ഇന്ത്യയിലെ പ്രധാന മയക്കുമരുന്ന് ശൃംഖലയായ കെറ്റാ മെലോണിന്റെ തലവനെന്ന് കണ്ടെത്തിയിരുന്നു.

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ്: എഡിസണെ എൻസിബി ചോദ്യം ചെയ്യുന്നു, കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത
ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ കണ്ണി എഡിസണിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ എൻസിബി ശ്രമിക്കുന്നു. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്സലുകളാണ് എഡിസണ് കിട്ടിയത്. എഡിസനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ട്.