ഛത്തീസ്ഗഡിലെ ബിജാപൂരിലും കാങ്കറിലും സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകളിൽ 30 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അടുത്ത വർഷം മാർച്ച് 31 ന് മുമ്പ് ഇന്ത്യ "നക്സൽ രഹിത"മാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.