Naxal

ഛത്തീസ്ഗഡിലെ രണ്ട് പ്രദേശങ്ങൾ നക്സൽ മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ
ഛത്തീസ്ഗഡിലെ അബുജ്മർ, നോർത്ത് ബസ്തർ എന്നീ പ്രദേശങ്ങൾ നക്സൽ മുക്തമായി പ്രഖ്യാപിച്ചു. 2026 മാർച്ച് 31-ന് മുമ്പ് നക്സലിസത്തെ പൂർണ്ണമായി തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കി. കീഴടങ്ങാൻ തയ്യാറുള്ള നക്സലൈറ്റുകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

ലത്തേഹാറിൽ നക്സൽ നേതാക്കളെ വധിച്ച് സുരക്ഷാസേന
ലത്തേഹാറിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ ജെജെഎംപി തലവൻ പപ്പു ലോഹ്റ ഉൾപ്പെടെ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാസേന ഈ വിജയം നേടിയത്. പപ്പു ലോഹ്റയുടെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

കേരളം നക്സൽ വിമുക്തമെന്ന് കേന്ദ്രം
കേരളത്തിലെ മൂന്ന് ജില്ലകളെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇനി മുതൽ നക്സൽ പ്രതിരോധത്തിനുള്ള കേന്ദ്രസഹായം കേരളത്തിന് ലഭിക്കില്ല.