Headlines

Kim Jong Un execution order
World

വെള്ളപ്പൊക്ക നിയന്ത്രണത്തിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ വധിക്കാൻ കിം ജോങ് ഉന്നിന്റെ ഉത്തരവ്

ഉത്തരകൊറിയയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടു. പ്രകൃതി ദുരന്തം മൂലം ഉത്തര കൊറിയയിൽ ആയിരത്തോളം പേർ മരണപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

Mundakai landslide risk
Accidents, Environment, Kerala News

വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത: ഐസർ മൊഹാലി റിപ്പോർട്ട്

വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ട്. മഴ കനത്താൽ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാനും മണ്ണ് ഉറയ്ക്കാത്തതിനാൽ പതിക്കാനും സാധ്യതയുണ്ട്. മതിയായ മുൻകരുതൽ വേണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Bangladesh floods India MEA response
Environment, National, Politics

ബംഗ്ലാദേശ് വെള്ളപ്പൊക്കം: സിഎൻഎൻ വാർത്തയ്ക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് കാരണം അതിതീവ്ര മഴയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിഎൻഎൻ വാർത്തയിലെ ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ജലവിഭവ കൈകാര്യത്തിൽ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Madhya Pradesh aid Kerala landslide
National, Politics

വയനാട് ഉരുൾപൊട്ടൽ: കേരളത്തിന് 20 കോടി രൂപ സഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശ് സർക്കാർ കേരളത്തിന് 20 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. വയനാട് ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം സംഭവിച്ച കേരളത്തിനാണ് ഈ സഹായം. പ്രളയബാധിത സംസ്ഥാനമായ ത്രിപുരയ്ക്കും 20 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala rainfall alert
Headlines, Kerala News, Weather

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

Lightning deaths in India
Environment, Health, National

ഇന്ത്യയിൽ ഇടിമിന്നലേറ്റുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു: റിപ്പോർട്ട്

ഇന്ത്യയിൽ ഇടിമിന്നലേറ്റുള്ള മരണങ്ങൾ കുതിച്ചുയർന്നതായി റിപ്പോർട്ട്. 2010 മുതൽ 2020 വരെ പ്രതിവർഷം ശരാശരി 1876 പേർ മരിച്ചു. ബിഹാറിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Kerala rain alert
Kerala News, Weather

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

North India floods
Accidents, Kerala News, Weather

ഉത്തരേന്ത്യയിൽ പ്രകൃതി ദുരന്തങ്ങൾ ഭീതിജനകമായ തോതിലേക്ക്

ഉത്തരേന്ത്യയിൽ മഴക്കെടുതി ശക്തമായി തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 28 പേർക്ക് ജീവഹാനി സംഭവിച്ചു. രാജസ്ഥാനിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. പഞ്ചാബിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം ഒലിച്ചുപോയി 9 പേർ മരിച്ചു.

Wayanad landslide disaster
Environment, Kerala News

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെക്കുറിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. നാളെ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.