National Service Scheme

VHSE National Scheme

വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

നിവ ലേഖകൻ

2024-25 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാന, ജില്ലാതല പുരസ്കാരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ, വിദ്യാലയങ്ങൾ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിൽ മികവ് പുലർത്തിയവരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സെപ്റ്റംബർ പകുതിയോടെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്യും.