National News

വിഭജന ഭീതി ദിനം: അനുസ്മരണങ്ങളുമായി നരേന്ദ്ര മോദി
വിഭജന ഭീതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ദുരിതങ്ങളെ അനുസ്മരിച്ചു. ഈ ദിനം രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുള്ള ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022 മുതൽക്കാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.

കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
നടൻ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ പറഞ്ഞു.

മുംബൈ ട്രെയിൻ സ്ഫോടന കേസ്: ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയുടെ സ്റ്റേ. പ്രതികളെ ജയിലിലേക്ക് അയക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

രാജ്യത്ത് 2027-ൽ സെൻസസ്; വിജ്ഞാപനം പുറത്തിറക്കി
രാജ്യത്ത് 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 2027 മാർച്ചിൽ സെൻസസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ വീടുകളുടെ വിവരങ്ങളും രണ്ടാംഘട്ടത്തിൽ വീട്ടിലെ അംഗങ്ങളുടെ വിവരങ്ങളും ശേഖരിക്കും.

ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വെടിനിർത്തൽ വിഷയത്തിൽ പ്രതിപക്ഷം സംശയങ്ങൾ ഉന്നയിക്കുന്നു.