National Highway

ചാവക്കാട് ദേശീയപാതയിൽ വിള്ളൽ; ജില്ലാ കളക്ടർ റിപ്പോർട്ട് തേടി
തൃശ്ശൂർ ചാവക്കാട് മണത്തലയിൽ ദേശീയപാത 66-ൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ജില്ലാ കളക്ടർ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിർമ്മാണം നടക്കുന്ന പാലത്തിൽ ടാറിങ് പൂർത്തിയായ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്.

മലപ്പുറം കൂരിയാട് ദേശീയപാത തകര്ന്ന സംഭവം; വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി
മലപ്പുറം കൂരിയാട് ദേശീയപാത തകര്ന്ന സംഭവത്തില് ദേശീയപാത അതോറിറ്റി മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. കനത്ത മഴയില് അടിത്തറയിളകിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധ സമിതിയുടെ റിപ്പോര്ട്ട് ലഭിച്ചാലുടന് അറ്റകുറ്റപ്പണികള് ആരംഭിക്കുമെന്ന് അധികൃതര് അറിയിച്ചു.

കേരളത്തിന്റെ ദേശീയപാത വികസനം: മുഖ്യമന്ത്രിയും നിതിൻ ഗഡ്കരിയും തമ്മിൽ കൂടിക്കാഴ്ച
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ദേശീയപാത വികസനമായിരുന്നു പ്രധാന ചർച്ചാ വിഷയം. കേന്ദ്രം സംസ്ഥാനത്തിന്റെ ദേശീയപാത പദ്ധതികൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; ആർക്കും പരുക്കില്ല
കൊല്ലം-തേനി ദേശീയപാതയിലെ അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. കോൺക്രീറ്റിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. നാല് തൊഴിലാളികൾ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ, ആർക്കും പരുക്കേറ്റിട്ടില്ല.

കരുനാഗപ്പള്ളിയിൽ ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തി; എക്സൈസ് കേസെടുത്തു
കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയ്ക്ക് സമീപം മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. റോഡ് പണിക്കായി വന്ന ബംഗാളി തൊഴിലാളികൾ നട്ടുവളർത്തിയതാണെന്ന് സംശയം. എക്സൈസ് സംഘം കേസെടുത്തു.

തൃശൂരിൽ പകൽ സമയത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു
തൃശൂരിലെ ദേശീയപാതയിൽ പകൽ സമയത്ത് സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽ നിന്നും കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി എത്തിയ സംഘം കവർന്നത്. പീച്ചി കല്ലിടുക്കിൽ വെച്ചാണ് സംഭവം നടന്നത്.

ബിഹാറിലെ പുതിയ എൻ എച്ച് 31 മേൽപ്പാലത്തിൽ ഗർത്തം: അടിസ്ഥാന സൗകര്യ നിലവാരത്തെക്കുറിച്ച് ആശങ്ക
ബിഹാറിലെ വൈശാലി ജില്ലയിൽ പുതുതായി നിർമിച്ച എൻ എച്ച് 31 മേൽപ്പാലത്തിൽ ഗർത്തം രൂപപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ബീഹാറിൽ നിരവധി പാലങ്ങൾ തകർന്നു വീണിരുന്നു. ഈ സംഭവങ്ങൾ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

തുറവൂർ അരൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് വീണ്ടും കുഴിയിൽ വീണു
തുറവൂർ അരൂർ ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് വീണ്ടും കുഴിയിൽ വീണു. അരൂർ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം ഉണ്ടായത്. പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ...

