National Herald case

നാഷണൽ ഹെറാൾഡ് കേസ്: ഡി കെ ശിവകുമാറിന് ഡൽഹി പൊലീസിന്റെ നോട്ടീസ്
നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പൊലീസിന്റെ നോട്ടീസ്. ഡിസംബർ 19ന് മുമ്പായി രേഖകൾ സമർപ്പിക്കാൻ ഡൽഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നിർദ്ദേശം നൽകി. യങ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം.

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും താൽക്കാലിക ആശ്വാസം
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. ഇരുവർക്കും നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് കോടതി നിർദേശിച്ചു.

നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെ
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെ രംഗത്തെത്തി. സോണിയക്കും രാഹുലിനും എതിരായ നീക്കത്തെ ഡിഎംകെ അപലപിച്ചു. ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

നാഷണൽ ഹെറാൾഡ് കേസ്: ഇഡി നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ, രാഹുൽ ഗാന്ധിമാർക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് നേതൃത്വം.

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും
നാഷണൽ ഹെറാൾഡ് കേസിലെ അന്വേഷണങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇഡി രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ 751 കോടി രൂപയുടെ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ നാല് തവണയായി 40 മണിക്കൂറിലധികം സമയം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തു.