ഉത്തരാഖണ്ഡിലെ 38-ാമത് ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കായിക മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര കായിക മന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ തവണ ഗോവയിൽ മത്സര ഇനമായിരുന്ന കളരി, ഇത്തവണ പ്രദർശന ഇനമായി മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് അർഹമായ പ്രാധാന്യം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.