National Championship

കേരള വനിതാ ബാസ്കറ്റ്ബോൾ ടീമിന് ആലപ്പുഴയിൽ വമ്പിച്ച സ്വീകരണം
49-ാമത് നാഷണൽ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരള വനിതാ ടീമിന് ആലപ്പുഴയിൽ വമ്പിച്ച സ്വീകരണം. കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും ലെഗൻസി അക്കാദമിയും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. ഗുജറാത്തിലെ ഭാവ്നഗറിൽ വെച്ചായിരുന്നു ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ.

ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ വിഭാഗത്തിൽ സർവീസസും ജേതാക്കൾ
കണ്ണൂരിൽ നടന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഹരിയാനയും പുരുഷ വിഭാഗത്തിൽ സർവീസസും കിരീടം നേടി. വനിതാ വിഭാഗത്തിൽ മണിപ്പൂരും പുരുഷ വിഭാഗത്തിൽ മഹാരാഷ്ട്രയുമാണ് രണ്ടാം സ്ഥാനക്കാർ. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെള്ളി; അദ്വൈത് രാജിന്റെ നേട്ടം
ബാംഗ്ലൂരിൽ നടന്ന 62-ാമത് ദേശീയ റോളർ സ്കൂട്ടർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെള്ളി മെഡൽ. കൊല്ലം സ്വദേശി അദ്വൈത് രാജാണ് മെഡൽ നേടിയത്. തുടർച്ചയായ മൂന്നാം വർഷവും അദ്വൈത് മെഡൽ നേടുന്നു.

കേരള സംസ്ഥാന റോളർ സ്കൂട്ടർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ; ദേശീയ ചാമ്പ്യൻഷിപ്പിന് അർഹത നേടി അദ്വൈത് രാജ്
എറണാകുളത്തു നടന്ന കേരള സംസ്ഥാന റോളർ സ്കൂട്ടർ ചാമ്പ്യൻഷിപ്പിൽ അദ്വൈത് രാജ് വെള്ളി മെഡൽ നേടി. ഡിസംബറിൽ ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ നേടിയിരുന്നു.