Nasar Faizy

സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാ ജനറൽ സെക്രട്ടറി സ്ഥാനം നാസർ ഫൈസി രാജിവെച്ചു
സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം നാസർ ഫൈസി കൂടത്തായി രാജിവെച്ചു. തനിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്നും അദ്ദേഹം ആരോപിച്ചു. ചില വ്യക്തികളുടെ താല്പര്യപ്രകാരമാണ് അവിശ്വാസപ്രമേയമെന്നും നാസർ ഫൈസി വിമർശിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവെച്ചു
സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നാസർ ഫൈസി കൂടത്തായി രാജി വെച്ചു. ഖുത്വബാഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജി. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡൻ്റിന് നൽകിയ കത്തിൽ നാസർ ഫൈസി ആവശ്യപ്പെട്ടു.

മന്ത്രിമാരെ വിമർശിച്ചതിൽ ഉറച്ച് നദ്വി; പിന്തുണയുമായി നാസർ ഫൈസി കൂടത്തായിയും
മന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമെതിരായ ബഹാവുദ്ദീൻ നദ്വിയുടെ പരാമർശത്തിന് പിന്തുണയുമായി നാസർ ഫൈസി കൂടത്തായി രംഗത്ത് വന്നു. ബഹുഭാര്യത്വത്തെ എതിർക്കുന്നവരെയാണ് നദ്വി വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി അറിയിച്ചു.

അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത് ഇരട്ടത്താപ്പ്: നാസർ ഫൈസി കൂടത്തായി
വിദ്യാഭ്യാസ വകുപ്പിനെതിരെ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി രംഗത്ത്. അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിനോട് നിർദ്ദേശിച്ചത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഈ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.