Nariveta

നരിവേട്ട മെയ് 16ന് ലോകമെമ്പാടും റിലീസ്
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന "നരിവേട്ട" മെയ് 16 ന് റിലീസ് ചെയ്യും. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

നരിവേട്ടയുടെ എഡിറ്റിംഗ് അവസാന ഘട്ടത്തിൽ; ഷമീർ മുഹമ്മദിന്റെ അമ്പതാം ചിത്രം
ടോവിനോ തോമസ് നായകനാകുന്ന 'നരിവേട്ട'യുടെ എഡിറ്റിംഗ് അവസാന ഘട്ടത്തിലാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. വൈകാതെ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

നരിവേട്ടയുടെ ഡബ്ബിംഗ് പൂർത്തിയായി; റിലീസ് ഉടൻ
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവർ അഭിനയിക്കുന്ന 'നരിവേട്ട'യുടെ ഡബ്ബിംഗ് പൂർത്തിയായി. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. വൈകാതെ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ടോവിനോയുടെ നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ടോവിനോ തോമസിന്റെ ജന്മദിനത്തിൽ 'നരിവേട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം ഷിയാസ് ഹസ്സനും ടിപ്പു ഷാനും ചേർന്നാണ് നിർമ്മിക്കുന്നത്. അബിൻ ജോസഫ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടോവിനോയുടെ ‘നരിവേട്ട’ ചിത്രീകരണം പൂർത്തിയായി
കുട്ടനാട്, വയനാട് ഉൾപ്പെടെ വിവിധ ലൊക്കേഷനുകളിലായി 65 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിൽ ടോവിനോയുടെ പുതിയ ചിത്രം 'നരിവേട്ട'യുടെ ഷൂട്ടിംഗ് പൂർത്തിയായി. രാഷ്ട്രീയ ത്രില്ലറായ ഈ ചിത്രത്തിൽ തമിഴ് താരം ചേരൻ ആദ്യമായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം വൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.