Narendra Modi
ദക്ഷിണ റെയിൽവേയ്ക്ക് രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ; നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദക്ഷിണ റെയിൽവേയ്ക്ക് രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ എഗ്മോർ-നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്റ്-മധുര റൂട്ടുകളിലാണ് സർവീസ്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത പാപം: പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ശക്തമായ നിലപാട് വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത പാപമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെയും അവരെ സഹായിക്കുന്നവരെയും ഒരു കാരണവശാലും വെറുതെ വിടരുതെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
മോദിയുടെ പിൻഗാമി: അമിത് ഷായ്ക്ക് മുൻതൂക്കം – ഇന്ത്യ ടുഡേ സർവ്വേ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിൻഗാമിയായി കൂടുതൽ പേരും പിന്തുണയ്ക്കുന്നത് അമിത് ഷായെയാണെന്ന് ഇന്ത്യ ടുഡേ സർവ്വേ. 25% പേരുടെ പിന്തുണയോടെ അമിത് ഷാ മുന്നിൽ. യോഗി ആദിത്യനാഥ്, നിതിൻ ഗഡ്കരി എന്നിവർ പിന്നിൽ.
പ്രധാനമന്ത്രി മോദിയുടെ ഉക്രൈൻ സന്ദർശനം: റെയിൽ ഫോഴ്സ് വൺ യാത്രയുടെ പ്രത്യേകതകൾ
പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിൽ നിന്ന് ഉക്രൈനിലേക്ക് റെയിൽ ഫോഴ്സ് വൺ ട്രെയിനിൽ 10 മണിക്കൂർ യാത്ര ചെയ്തു. ഈ ട്രെയിൻ ലോകത്തിലെ ഏറ്റവും ആഢംബരപൂർണവും സുരക്ഷിതവുമായ ട്രെയിനുകളിലൊന്നാണ്. മൂന്ന് പതിറ്റാണ്ടിനിടെ യുക്രൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ പോളണ്ട്-യുക്രൈൻ സന്ദർശനം ആരംഭിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്-യുക്രൈൻ ഔദ്യോഗിക സന്ദർശനത്തിന് യാത്ര തിരിച്ചു. 45 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളുമായും വിവിധ മേഖലകളിൽ ചർച്ചകൾ നടത്തും.
ഏക വ്യക്തി നിയമം: പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ വിഭജിക്കാനുള്ള ആഹ്വാനമെന്ന് എംഎം ഹസൻ
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തെ വീണ്ടും മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ആഹ്വാനമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ കുറ്റപ്പെടുത്തി. ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ശിൽപ്പികളെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ഹസൻ കുറ്റപ്പെടുത്തി.
78-ാം സ്വാതന്ത്ര്യദിനം: പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു
ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കർഷകർ, സ്ത്രീകൾ, ഗോത്രവിഭാഗക്കാർ തുടങ്ങി 6000 പേർ ചടങ്ങിൽ പങ്കെടുത്തു.
78-ാം സ്വാതന്ത്ര്യ ദിനം: പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തും; കനത്ത സുരക്ഷ
ഇന്ന് രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളാർമല സ്കൂളിലെത്തി. ദുരിതബാധിതരായ കുട്ടികളെക്കുറിച്ചും അനാഥരായവരുടെ വിവരങ്ങളും തിരക്കി. ബെയിലി പാലം സന്ദർശിച്ച് സൈനികരുമായി കൂടിക്കാഴ്ച നടത്തി.