Narendra Modi

രാജ്യം യോഗാ ദിനത്തിൽ; മൂന്ന് ലക്ഷം പേരുമായി വിശാഖപട്ടണത്ത് യോഗാസംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
രാജ്യം പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് 10 ലക്ഷത്തിലധികം സ്ഥലങ്ങളിൽ യോഗാ പരിപാടികൾ നടക്കും. തൃശ്ശൂരിൽ മന്ത്രി വീണാ ജോർജ് സംസ്ഥാനതല യോഗാദിനാചരണം ഉദ്ഘാടനം ചെയ്യും.\n

ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി; കാരണം ഇതാണ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചു. ഒഡീഷയിലെ ബിജെപി സർക്കാരിന്റെ വാർഷിക പരിപാടിയിൽ പങ്കെടുക്കേണ്ടതുള്ളതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്ന് മോദി പറഞ്ഞു. ജഗന്നാഥന്റെ മണ്ണിലേക്ക് എത്തേണ്ടതുള്ളതുകൊണ്ട് വിനയത്തോടെ ആ ക്ഷണം നിരസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാലുവിനെ കടന്നാക്രമിച്ച് മോദി; ബിഹാറിൽ രാഷ്ട്രീയം കടുക്കുന്നു
ബീഹാറിലെ സിവാൻ ജില്ലയിൽ നടന്ന എൻഡിഎ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർജെഡിയെ കടന്നാക്രമിച്ചു. ആർജെഡി ഭരണകാലത്ത് ബീഹാറിന്റെ മുഖമുദ്ര ദാരിദ്ര്യവും കുടിയേറ്റവുമായിരുന്നുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ലാലു പ്രസാദ് യാദവ് അംബേദ്കറെ അപമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മറുപടിയുമായി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.

ഇന്ത്യാ-പാക് സംഘർഷത്തിൽ മലക്കം മറിഞ്ഞ് ട്രംപ്; സമ്മർദം ചെലുത്തിയത് പാകിസ്താനുമേലെന്ന് വെളിപ്പെടുത്തൽ
ഇന്ത്യാ-പാക് സംഘർഷം അവസാനിപ്പിക്കാൻ പാകിസ്താനുമേൽ സമ്മർദം ചെലുത്തിയെന്ന് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ തിരുത്ത്. ഇന്ത്യാ-പാക് സംഘർഷം തൻ്റെ ശ്രമഫലമായി അവസാനിച്ചെന്നായിരുന്നു ട്രംപിന്റെ ആദ്യ വാദം.

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ എത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെത്തി. ഉച്ചകോടിയിൽ ഇസ്രായേൽ-ഇറാൻ വിഷയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ ആഗോള തലത്തിലുള്ള ധാരണയുണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ജി-7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലേക്ക്; ട്രംപിനെയും കണ്ടേക്കും
ജി-സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലേക്ക് യാത്ര തുടങ്ങി. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹം കണ്ടേക്കും. ഇറാൻ-ഇസ്രായേൽ സംഘർഷം പ്രധാന ചർച്ചാ വിഷയമാകും. ഹർദീപ് സിംഗ് നിജ്ജറിൻ്റെ കൊലപാതകത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും കാനഡയും തമ്മിൽ ഉന്നതതല ചർച്ച നടത്തുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി
ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നെതന്യാഹുവിനോട് മോദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

അഹമ്മദാബാദ് വിമാന ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ചു
അഹമ്മദാബാദിലെ വിമാന ദുരന്തസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. അപകടത്തിൽ പരുക്കേറ്റവരെ പ്രധാനമന്ത്രി സിവിൽ ആശുപത്രിയിൽ സന്ദർശിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

അഹമ്മദാബാദ് വിമാനദുരന്തം: പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തസ്ഥലം സന്ദർശിച്ചു
അഹമ്മദാബാദ് വിമാനദുരന്തത്തിൽ 229 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 290 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകർന്നു വീണതാണ് അപകടകാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തസ്ഥലം സന്ദർശിച്ചു.

അഹമ്മദാബാദ് വിമാന അപകടം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും
അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദ് സന്ദർശിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിക്കും. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തി.

അഹമ്മദാബാദ് വിമാന ദുരന്തം: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രപതിയും യൂറോപ്യൻ യൂണിയൻ പ്രസിഡന്റും അനുശോചനം അറിയിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിക്കും.

മോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ; വിദേശ റിപ്പോർട്ടുകൾ ചർച്ചയായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. വിദേശ പര്യടനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചു.