Narendra Modi

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു
ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തി. പ്രധാനമന്ത്രിയായ ശേഷം ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തും.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ മോദി ഉറപ്പ് നൽകിയെന്ന് ട്രംപ്
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

റെയ്ല ഒഡിംഗയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കെനിയ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ റെയ്ല ഒഡിംഗയെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചു. ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഗസ്സയിലെ ബന്ദി മോചനം: മോദിയുടെ പ്രതികരണം, ട്രംപിന്റെ പ്രശംസ
ഗസ്സയിൽ തടവിലാക്കിയ 20 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ബന്ദികളുടെ മോചനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. പശ്ചിമേഷ്യക്ക് ഇത് ചരിത്രപരമായ മുഹൂർത്തമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

ഗസ സമാധാന ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിച്ച് കീർത്തി വർദ്ധൻ സിംഗ്
ഗസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈജിപ്തിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഗാസയിലെ സമാധാന ശ്രമത്തിൽ ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഗാസയിലെ സമാധാനശ്രമങ്ങൾ വിജയിച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വ്യാപാര ചർച്ചകളിൽ വന്ന പുരോഗതിയും വിലയിരുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ഗസ്സ വെടിനിർത്തൽ: ട്രംപിനെയും നെതന്യാഹുവിനെയും പ്രശംസിച്ച് മോദി
ഗസ്സയിലെ വെടിനിർത്തൽ കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. സമാധാന പദ്ധതി ബന്ദികളുടെ മോചനത്തിനും മാനുഷിക സഹായത്തിനും സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നതായും നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്നും മോദി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കേരളം ആവശ്യപ്പെട്ടതിന്റെ എട്ടിലൊന്ന് തുക പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും അതിനാൽത്തന്നെ അർഹമായ സഹായം അനുവദിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

കെയർ സ്റ്റാർമർ ഇന്ത്യയിൽ; പ്രധാനമന്ത്രി മോദിയുമായി നാളെ കൂടിക്കാഴ്ച
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ബ്രിട്ടനുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാന അജണ്ട.

കെയർ സ്റ്റാർമർ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഒക്ടോബറിൽ സന്ദർശനം
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റാർമർ ഇന്ത്യയിലെത്തുന്നത്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരു നേതാക്കളും ചർച്ച നടത്തും.

ബിഹാറിൽ 62000 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിഹാറിൽ 62000 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. സംസ്ഥാനത്തെ ഐ.ടി. വികസനത്തിനും യുവജനങ്ങളുടെ ഉന്നമനത്തിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ. ഇതിലൂടെ തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുന്ന അവസ്ഥ ഒഴിവാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

ഗസയിലെ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗസയിൽ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇസ്രായേലി ബന്ദികളെ വിട്ടയക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗസയിൽ സമാധാനം കൊണ്ടു വരുവാൻ ഹമാസ് തയ്യാറായി കഴിഞ്ഞുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.