Narendra Modi

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി
ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നെതന്യാഹുവിനോട് മോദി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

അഹമ്മദാബാദ് വിമാന ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ചു
അഹമ്മദാബാദിലെ വിമാന ദുരന്തസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. അപകടത്തിൽ പരുക്കേറ്റവരെ പ്രധാനമന്ത്രി സിവിൽ ആശുപത്രിയിൽ സന്ദർശിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

അഹമ്മദാബാദ് വിമാനദുരന്തം: പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തസ്ഥലം സന്ദർശിച്ചു
അഹമ്മദാബാദ് വിമാനദുരന്തത്തിൽ 229 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 290 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകർന്നു വീണതാണ് അപകടകാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തസ്ഥലം സന്ദർശിച്ചു.

അഹമ്മദാബാദ് വിമാന അപകടം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും
അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദ് സന്ദർശിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിക്കും. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തി.

അഹമ്മദാബാദ് വിമാന ദുരന്തം: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രപതിയും യൂറോപ്യൻ യൂണിയൻ പ്രസിഡന്റും അനുശോചനം അറിയിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിക്കും.

മോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ; വിദേശ റിപ്പോർട്ടുകൾ ചർച്ചയായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. വിദേശ പര്യടനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തിയ പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് വൈകുന്നേരം ഏഴ് മണിക്കായിരുന്നു കൂടിക്കാഴ്ച ആരംഭിച്ചത്. കൂടിക്കാഴ്ചയിൽ പങ്കെടുത്ത പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; പ്രധാനമന്ത്രിക്കെതിരെ സി.പി.ഐ.എം
ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രധാനമന്ത്രിയുടെ നടപടിയെ സി.പി.ഐ.എം വിമർശിച്ചു. ഭീകരവാദത്തെ നേരിടാൻ സൈനിക നടപടികൾ മാത്രം പോരെന്നും സി.പി.ഐ.എം അഭിപ്രായപ്പെട്ടു. ഇന്ത്യ, ഇസ്രായേലുമായുള്ള എല്ലാ സൈനിക സഹായവും അവസാനിപ്പിക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

ട്രംപിന്റെ ഭീഷണിക്ക് മോദി വഴങ്ങി; പാക് വിഷയത്തിൽ പരിഹാസവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പാകിസ്താനെതിരായുള്ള നീക്കങ്ങൾ പ്രധാനമന്ത്രി അവസാനിപ്പിച്ചു എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ട്രംപ്, മോദിയെ ഫോൺ വിളിച്ച് 'നരേന്ദ്ര കീഴടങ്ങൂ' എന്ന് പറഞ്ഞെന്നും, അതിനനുസരിച്ച് പ്രധാനമന്ത്രി 'യെസ് സർ' എന്ന് മറുപടി നൽകി അനുസരിച്ചു എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുലിന് മറുപടിയുമായി ബിജെപി രംഗത്തെത്തി.

പാക് ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; ‘സിന്ദൂർ’ വിജയകരമായ സൈനിക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പാകിസ്താൻ തീവ്രവാദികൾക്കെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയാണ് സിന്ദൂർ ഓപ്പറേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ നടന്ന മഹിളാ ശക്തികരൺ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

ഭീകരതയ്ക്കെതിരായ പോരാട്ടം കഴിഞ്ഞിട്ടില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭീകരതയ്ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഓപ്പറേഷൻ സിന്ദൂർ ഒരു സൂചന മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ കാൺപൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്റെ ആണവ ഭീഷണി ഇന്ത്യയുടെ മുന്നിൽ വിലപ്പോവില്ലെന്നും മോദി വ്യക്തമാക്കി.

മോദി പരാമർശം: ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള പ്രസ്താവനയിൽ ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് നേതാക്കൾ തന്നെ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പാനമ സന്ദർശനത്തിനിടെയായിരുന്നു തരൂരിന്റെ വിവാദ പരാമർശം.