Namansh Syal

തേജസ് യുദ്ധവിമാന അപകടം: വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു
ദുബായ് എയർ ഷോയിൽ തകർന്നു വീണ വ്യോമസേനയുടെ തേജസ് യുദ്ധവിമാനത്തിലെ വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ ഭൗതികശരീരം രാജ്യത്ത് എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബൈയിൽ നിന്നും കൊണ്ടുവന്നത്. ഇന്ന് ജന്മനാടായ ഹിമാചൽ പ്രദേശിലെ കാങ്ഡയിൽ എത്തിച്ച് കുടുംബത്തിന് കൈമാറും.

ദുബായ് വിമാനാപകടം: തേജസ് പൈലറ്റ് നമൻഷ് സിയാലിന്റെ ഭൗതികശരീരം ഇന്ത്യയിലേക്ക് അയച്ചു
ദുബായ് എയർഷോക്കിടെയുണ്ടായ അപകടത്തിൽ മരിച്ച തേജസ് വിമാനത്തിന്റെ പൈലറ്റ് വിങ് കമാൻഡർ നമൻഷ് സിയാലിന്റെ ഭൗതികശരീരം ഇന്ത്യയിലേക്ക് അയച്ചു. യുഎഇ പ്രതിരോധ സേന അദ്ദേഹത്തിന് അന്തിമാഭിവാദ്യങ്ങൾ അർപ്പിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനായി വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

ദുബായിൽ തേജസ് യുദ്ധവിമാനം തകർന്ന് വിംഗ് കമാൻഡർ നമാൻഷ് സ്യാൽ വീരമൃത്യു
ദുബായിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്ന് വിംഗ് കമാണ്ടർ നമാൻഷ് സ്യാൽ വീരമൃത്യു വരിച്ചു. ഹിമാചൽപ്രദേശിലെ കാംഡ സ്വദേശിയാണ് അദ്ദേഹം. അൽ മക്തൂം വിമാനത്താവളത്തിനടുത്താണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യോമസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.