Nainar Nagendran

തമിഴ്നാട് ബിജെപിയിൽ അണ്ണാമലൈക്കെതിരെ പടയൊരുക്കം; അതൃപ്തി അറിയിച്ച് നൈനാർ നാഗേന്ദ്രൻ
തമിഴ്നാട് ബിജെപിയിൽ കെ. അണ്ണാമലൈക്കെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. സംസ്ഥാന അധ്യക്ഷൻ ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് പ്രധാന ആരോപണം. ഇതിനിടെ ടി.ടി.വി ദിനകരനുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഡൽഹിയിലെത്തി ജെ.പി നദ്ദയെ കണ്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. അണ്ണാമലൈയുടെ പ്രവർത്തനങ്ങളിൽ ഒരു വിഭാഗം നേതാക്കൾക്കുള്ള അതൃപ്തി നാഗേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റു
മുതിർന്ന നേതാവ് നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഡിഎംകെയെ പരാജയപ്പെടുത്തി എൻഡിഎ അധികാരത്തിലെത്തുമെന്ന് നൈനാർ നാഗേന്ദ്രൻ പ്രവർത്തകരെ അഭിസംബോധന ചെയ്തു.

തമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രനെ നാമനിർദ്ദേശം ചെയ്തു. കെ. അണ്ണാമലൈക്കൊപ്പം കമലാലയത്തിലെത്തിയാണ് നൈനാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകുന്നേരം പ്രതീക്ഷിക്കുന്നു.