N Vasu

Sabarimala gold controversy

ശബരിമല സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്ന് എൻ. വാസു

നിവ ലേഖകൻ

ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായ ബന്ധമില്ലെന്നും സ്പോൺസർ എന്ന നിലയിൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പ്രസിഡന്റായിരുന്ന കാലത്തല്ല ദ്വാരപാലക ശിൽപങ്ങൾ ഇളക്കി കൊണ്ടുപോയതെന്നും പിന്നീട് പുനഃസ്ഥാപിച്ചതെന്നും എൻ. വാസു മാധ്യമങ്ങളോട് പറഞ്ഞു.