എഴുത്തുകാരൻ എൻ.എസ്. മാധവൻ കേരള രാജ്യാന്തര ചലച്ചിത്രമേളയെ പ്രശംസിച്ചു. സിനിമകളുടെ വൈവിധ്യവും നിലവാരവും കണക്കിലെടുക്കുമ്പോൾ ഐഎഫ്എഫ്കെ മറ്റ് മേളകളെക്കാൾ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറ സംവിധായകരുടെ സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു.