MVGovindan

കത്ത് ചോർച്ച വിവാദം: എം.വി. ഗോവിന്ദൻ മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു
സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിയമനടപടിയുമായി മുന്നോട്ട് പോകുന്നു. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷർഷാദിനെതിരെ അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾ ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നും, ആരോപണങ്ങൾ 3 ദിവസത്തിനുള്ളിൽ പിൻവലിക്കണമെന്നും നോട്ടീസിൽ പറയുന്നു. കത്ത് ചോർത്തിയത് ശ്യാംജിത്താണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും മുഹമ്മദ് ഷെർഷാദ് ട്വന്റിഫോറിനോട് വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ രാജി വേണ്ടെന്ന് സിപിഐഎം; രക്ഷാപ്രവർത്തനം തടഞ്ഞെന്ന ആരോപണം തള്ളി എം.വി. ഗോവിന്ദൻ
കോട്ടയം മെഡിക്കൽ കോളജിലെ അപകട മരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ആ ആവശ്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി. രക്ഷാപ്രവർത്തനം മന്ത്രിമാർ ഇടപെട്ട് തടഞ്ഞുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിന്ദുവിന്റെ കുടുംബത്തിൻ്റെ ദുഃഖം ഏവരെയും വേദനിപ്പിക്കുന്നതാണെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ അടിയന്തരമായി നൽകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.