MV Govindan

കൂത്തുപറമ്പ് വെടിവെപ്പിന് റവാഡ ഉത്തരവാദിയല്ല; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വെടിവെപ്പ് നടത്തിയത് യു.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. പി. ജയരാജൻ ഡിജിപി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

റവാഡ നിയമനത്തിൽ സർക്കാരിനൊപ്പം; പാർട്ടിക്കും വ്യതിരക്ത നിലപാടില്ലെന്ന് എം.വി.ഗോവിന്ദൻ
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലുള്ള സിപിഐഎം നിലപാട് വ്യക്തമാക്കി എം.വി.ഗോവിന്ദൻ. റവാഡ ചന്ദ്രശേഖറിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് കേസിൽ കോടതി റവാഡയെ കുറ്റവിമുക്തനാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലമ്പൂരിലെ യുഡിഎഫ് വിജയം വർഗീയ കൂട്ടുകെട്ടിലൂടെ; ദൂരവ്യാപക പ്രത്യാഘാതമെന്ന് എം.വി. ഗോവിന്ദൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചത് വർഗീയ കൂട്ടുകെട്ടിലൂടെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെതിരെ വലതുപക്ഷ പ്രസ്ഥാനങ്ങളും വർഗീയ മതമൗലിക പാർട്ടികളും കൈകോർത്തതാണ് പരാജയകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നു; പരാജയം പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ
നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പരാജയം പരിശോധിച്ച ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. യുഡിഎഫിന് വർഗീയ ശക്തികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എം.വി. ഗോവിന്ദനെതിരെ പരിഹാസവുമായി റെഡ് ആർമി; നിലമ്പൂർ ഫലത്തിന് പിന്നാലെ പോസ്റ്റ്
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പരിഹാസവുമായി റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയാണ് ഗ്രൂപ്പിലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചു എന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

എം.വി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എ വിജയരാഘവൻ
ആർഎസ്എസുമായി ബന്ധപ്പെട്ട എം വി ഗോവിന്ദന്റെ പരാമർശം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് എല്ലാ കാര്യങ്ങളും വിലയിരുത്തുന്നതാണ്.

ആർഎസ്എസ് ബന്ധം: എംവി ഗോവിന്ദന്റെ പ്രസ്താവന തള്ളി ബിനോയ് വിശ്വം
ആർഎസ്എസുമായി കൂട്ടുകൂടിയെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി. 50 വർഷം മുൻപ് സംഭവിച്ച കാര്യങ്ങളിൽ ചുറ്റിത്തിരിയാൻ സി.പി.ഐ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് ബന്ധം സിപിഐഎം പരസ്യമായി സമ്മതിച്ചത് സ്വാഗതാർഹം; സന്ദീപ് വാര്യർ
എം.വി. ഗോവിന്ദന്റെ ആർ.എസ്.എസുമായുള്ള ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സി.പി.ഐ.എമ്മും ആർ.എസ്.എസും തമ്മിൽ പൊക്കിൾകൊടി ബന്ധമുണ്ടെന്നും ഇരു പാർട്ടികളും കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം കളിക്കുന്നുവെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് ആർ.എസ്.എസിൻ്റെ വാതിൽക്കൽ സി.പി.ഐ.എം കോളിംഗ് ബെൽ അടിക്കുകയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

നിലമ്പൂരിൽ പരാജയം ഉറപ്പായപ്പോൾ ഗോവിന്ദൻ RSSന്റെ കോളിംഗ് ബെല്ലടിച്ചു: ഷാഫി പറമ്പിൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ എം.വി. ഗോവിന്ദൻ ആർ.എസ്.എസ്സിന്റെ സഹായം തേടിയെന്ന് ഷാഫി പറമ്പിൽ എം.പി. യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സി.പി.ഐ.എമ്മിന് സാധിക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ആത്മാഭിമാനമുള്ള സഖാക്കൾ ഇതിനെതിരെ പ്രതികരിക്കണമെന്നും ഷാഫി പറമ്പിൽ ആഹ്വാനം ചെയ്തു.

ആർഎസ്എസ് ബന്ധം: എം.വി. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
എം.വി. ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം നിലമ്പൂരിൽ വോട്ട് നേടാനുള്ള തന്ത്രമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഐഎമ്മിന് ആർഎസ്എസുമായി എക്കാലത്തും രഹസ്യബന്ധങ്ങളുണ്ട്. എൽഡിഎഫിന്റെ വ്യാജ പ്രചാരണങ്ങളെ ജനം തിരിച്ചറിയുമെന്നും നിലമ്പൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ടില്ല; കോൺഗ്രസിനാണ് ബന്ധമെന്ന് എം.വി. ഗോവിന്ദൻ
അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഐഎം സഹകരിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ രംഗത്ത്. ഒരു ഘട്ടത്തിലും ആർഎസ്എസുമായി സിപിഐഎം സഖ്യം ചേർന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിമോചന സമരത്തിൽ കോൺഗ്രസ് ആർഎസ്എസുമായി സഹകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എം.വി. ഗോവിന്ദൻ
നിലമ്പൂരിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസ്താവിച്ചു. വർഗീയതയ്ക്കെതിരെ മാനവികത ഉയർത്തിപ്പിടിച്ച് വിശ്വാസികളടക്കമുള്ള മുഴുവൻ ജനങ്ങളെയും ഒന്നിപ്പിച്ച് വർഗീയ വിരുദ്ധ പോരാട്ടമാണ് എൽ.ഡി.എഫ്. നടത്തുന്നത്. സ്ഥാനാർത്ഥി നിർണയം മുതൽ കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്നും ഇത് വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.