Muthulakshmi

Veerappan memorial

വീരപ്പന് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി

നിവ ലേഖകൻ

വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. ഇതിനായി ഉടൻ നിവേദനം നൽകും എന്നും അവർ കൂട്ടിച്ചേർത്തു. ഡിണ്ടിഗലില് ഒരു വിവാഹച്ചടങ്ങില് പങ്കെടുക്കാനെത്തിയ മന്ത്രി ഐ. പെരിയസാമിയോട് തന്റെ ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടിരുന്നു.