Muthanga

Elephant Calf Death

മുത്തങ്ങയിൽ ചികിത്സയിലിരുന്ന കുട്ടിയാന ചരിഞ്ഞു

നിവ ലേഖകൻ

വയനാട്ടിൽ കണ്ടെത്തിയ കുട്ടിയാന മുത്തങ്ങ ആനപ്പന്തിയിൽ ചികിത്സയിലിരിക്കെ ചരിഞ്ഞു. കടുവാ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ വനം വകുപ്പ് പിടികൂടി ചികിത്സ നൽകിയിരുന്നു. ആനക്കൂട്ടം കുട്ടിയാനയെ തിരിച്ചെടുക്കാതിരുന്നതിനെ തുടർന്ന് മുത്തങ്ങയിലെ പ്രത്യേക പന്തിയിലായിരുന്നു കുട്ടിയാനയെ പാർപ്പിച്ചിരുന്നത്.