Muslim Jamaat

എസ് ഐ ആർ വോട്ട് പരിഷ്കരണത്തിൽ ജാഗ്രത പാലിക്കണം: ഖലീലുൽ ബുഖാരി
എസ് ഐ ആർ തീവ്ര വോട്ട് പരിഷ്കരണത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അഭിപ്രായപ്പെട്ടു. മഅദിൻ അക്കാദമി സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ ഒരാൾ പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ്ക്കെതിരെ ഫത്വ പ്രഖ്യാപിച്ച് മുസ്ലിം ജമാഅത്ത്
അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീൻ റസ്വി നടൻ വിജയ്ക്കെതിരെ ഫത്വ പ്രഖ്യാപിച്ചു. ബീസ്റ്റ് സിനിമയിൽ മുസ്ലിം വിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിച്ചുവെന്നും വിജയ് മുസ്ലിം പ്രീണനം നടത്തുകയാണെന്നുമാണ് റസ്വിയുടെ ആരോപണം. വിജയ്യെ ഇനി ഒരു മുസ്ലിം ചടങ്ങിലേക്കും ക്ഷണിക്കരുതെന്നും അദ്ദേഹത്തിന്റെ പരിപാടികളിൽ മുസ്ലിംകൾ പങ്കെടുക്കരുതെന്നും റസ്വി വ്യക്തമാക്കി.