Mushroom Poisoning

Mushroom poisoning Kerala

കൂൺ കഴിച്ച് അവശനിലയിൽ ആറുപേർ ആശുപത്രിയിൽ; രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ

നിവ ലേഖകൻ

തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച് ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയുടെ കുടുംബാംഗങ്ങളെയാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.