പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ ഏഴടി ഉയരമുള്ള റഷ്യൻ സന്യാസി ശ്രദ്ധാകേന്ദ്രമായി. മസ്കുലർ ബാബ എന്നറിയപ്പെടുന്ന ഇദ്ദേഹം മുൻപ് അദ്ധ്യാപകനായിരുന്നു. 30 വർഷമായി സനാതന ധർമ്മം അനുവർത്തിക്കുന്ന ഇദ്ദേഹം നേപ്പാളിൽ നിന്നാണ് കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്.