Munnar

മൂന്നാറിൽ കാട്ടാനകൾ എഎൽപി സ്കൂൾ തകർത്തു; വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമോ എന്ന് ആശങ്ക
മൂന്നാർ നയമക്കാട് ഈസ്റ്റിലെ എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സ്കൂളിന് സാരമായ നാശനഷ്ടം സംഭവിച്ചു. സ്കൂൾ കെട്ടിടം തകർത്തതിനാൽ വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുമോ എന്ന ഭയം രക്ഷിതാക്കൾക്കുണ്ട്.

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തി. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ നായ്ക്കളെ കുഴിച്ചുമൂടിയ സംഭവം; നാല് ജഡങ്ങൾ കണ്ടെത്തി
മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇരുനൂറോളം നായ്ക്കളെ ജീവനോടെ കുഴിച്ചുമൂടിയെന്ന് ആനിമൽ റെസ്ക്യൂ ടീം ആരോപിച്ചു. സംഭവത്തിൽ നാല് നായ്ക്കളുടെ ജഡം കണ്ടെത്തിയിട്ടുണ്ട്.

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ചു; ആളപായമില്ല
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ചു. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു. അപകടത്തിൽ ആളപായമില്ല.

മൂന്നാറിൽ വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ ആക്രമണം; ആറുപേർക്ക് പരിക്ക്
മൂന്നാറിൽ ദേവികുളം തമിഴ് ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. സ്കൂൾ വളപ്പിൽ വെച്ചും, സ്കൂളിലേക്ക് പോകുന്ന വഴിയിലുമാണ് വിദ്യാർത്ഥികൾക്ക് നായയുടെ കടിയേറ്റത്. തെരുവ് നായ ശല്യം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.

മൂന്നാറിൽ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി; വയനാട്ടിൽ യുവതി വെട്ടേറ്റ് മരിച്ചു
കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മൂന്നാറിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് സ്വദേശി ജിനി ജോസഫിനെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് തിരുനെല്ലിയിൽ യുവതി വെട്ടേറ്റ് മരിച്ചു, തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്ക്ക് താമസിക്കുന്ന എടയൂർ കുന്ന് സ്വദേശി പ്രവീണ (34) ആണ് മരിച്ചത്.

കരിങ്കല്ലുകൾ പതിച്ചു; മൂന്നാർ ഗ്യാപ്പ് റോഡിൽ ഗതാഗത നിരോധനം
കരിങ്കല്ലുകൾ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം ഇടുക്കി ജില്ലാ കളക്ടർ നിരോധിച്ചു. കൂടുതൽ കല്ലുകൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഈ നടപടി. മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

മൂന്നാറിൽ 96 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു
മൂന്നാറിലെ ചിലന്തിയാർ പുഴയോരത്ത് 96 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. മൂന്നു മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകുന്ന അവസ്ഥയിലായിരുന്നു ചെടികൾ. മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിനടുന്നതിനായി തൈകൾ ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് എക്സൈസ് സംഘം സംശയിക്കുന്നു.