മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരുടേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറയിൽ കണ്ടെത്തി. തേൻ ശേഖരിക്കാനെത്തിയ ആദിവാസികളാണ് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാഗം കണ്ടെത്തിയത്. തെരച്ചിൽ കൃത്യമായി നടക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ഈ കണ്ടെത്തൽ.