Mumbai News

South Indians Mumbai

മുംബൈയെ നശിപ്പിക്കുന്നത് ദക്ഷിണേന്ത്യക്കാരെന്ന് എംഎൽഎ സഞ്ജയ് ഗെയ്ഗ്വാദ്; കാന്റീൻ ലൈസൻസ് റദ്ദാക്കി

നിവ ലേഖകൻ

മുംബൈയിൽ എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരനെ മർദിച്ച സംഭവത്തിന് പിന്നാലെ ദക്ഷിണേന്ത്യക്കാർക്കെതിരെ വിദ്വേഷ പരാമർശവുമായി എംഎൽഎ സഞ്ജയ് ഗെയ്ഗ്വാദ് രംഗത്ത്. മുംബൈ നഗരത്തെ നശിപ്പിക്കുന്നത് ദക്ഷിണേന്ത്യക്കാരാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, മർദനമേറ്റ കാന്റീൻ നടത്തിപ്പുകാരുടെ ലൈസൻസ് ഭക്ഷ്യ വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.