Mumbai Customs

Snakes from Thailand

തായ്ലൻഡിൽ നിന്ന് 16 പാമ്പുകളുമായി എത്തിയ യുവാവ് മുംബൈയിൽ പിടിയിൽ

നിവ ലേഖകൻ

തായ്ലൻഡിൽ നിന്ന് 16 ജീവനുള്ള പാമ്പുകളുമായി എത്തിയ യുവാവിനെ മുംബൈയിൽ കസ്റ്റംസ് പിടികൂടി. ഗാർട്ടർ പാമ്പുകൾ, റൈനോ റാറ്റ് പാമ്പ്, കെനിയൻ സാൻഡ് ബോവ എന്നീ ഇനത്തിൽപെട്ട പാമ്പുകളെയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ തായ്ലൻഡ്-ഇന്ത്യ വ്യോമപാതയിൽ ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 7,000-ത്തിലധികം മൃഗങ്ങളെയാണ് പിടികൂടിയത്.