mumbai

13 കോടി രൂപയ്ക്ക് ആഡംബര ഓഫീസ് സ്വന്തമാക്കി കാർത്തിക് ആര്യൻ
ലുക്ക ചുപ്പി, സോനു കെ ടിറ്റു കി സ്വീറ്റി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ കാർത്തിക് ആര്യൻ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക്. മുംബൈയിലെ അന്ധേരി വെസ്റ്റിൽ 13 കോടി രൂപയ്ക്ക് ഒരു ഓഫീസ് സ്പേസ് സ്വന്തമാക്കിയിരിക്കുകയാണ് താരം. 1905 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഓഫീസ് സ്പേസിൽ മൂന്ന് കാർ പാർക്കിങ് സ്പേസുകളും ഉണ്ട്.

മുംബൈയിൽ പൊലീസ് നിയന്ത്രണം കടുപ്പിച്ചു; ഒക്ടോബർ 6 വരെ കൂടിച്ചേരലുകൾക്ക് വിലക്ക്
മുംബൈ നഗരത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 6 വരെ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പാട്ട് പാടുന്നതിനും കേൾപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. പ്രതിഷേധ പ്രകടനങ്ങൾക്കും ജാഥകൾക്കും വിലക്കുണ്ട്.

മുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
മുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ മയക്കുമരുന്നുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ പരിശോധനയിലാണ് ആന്റി-നാർക്കോട്ടിക്സ് സെൽ പ്രതികളെ പിടികൂടിയത്. വിവിധ കേസുകളിലായി നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കപിൽ ശർമ്മയ്ക്ക് മുന്നറിയിപ്പുമായി എംഎൻഎസ്; ‘ബോംബെ’ എന്ന് വിളിക്കരുതെന്ന് താക്കീത്
കോമഡി താരം കപിൽ ശർമ്മയോട് പരിപാടിക്കിടെ ബോംബെ എന്ന് ഉപയോഗിക്കരുതെന്ന് താക്കീത് നൽകി മഹാരാഷ്ട്ര നവനിർമ്മാൺ സേന. നഗരത്തിന്റെ പേര് മുംബൈ എന്നാക്കി മാറ്റി 30 വർഷം കഴിഞ്ഞിട്ടും ബോംബെ എന്ന് വിളിക്കുന്നത് നഗരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എംഎൻഎസ് ആരോപിച്ചു. കപിൽ ശർമ്മയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

മുംബൈയിൽ നാവികസേന ഉദ്യോഗസ്ഥന്റെ തോക്ക് മോഷണം പോയി; വ്യാജവേഷത്തിലെത്തി കബളിപ്പിച്ച് മോഷ്ടാവ്
മുംബൈയിൽ നാവികസേനയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനിൽ നിന്ന് തോക്കും വെടിയുണ്ടകളും മോഷണം പോയി. യൂണിഫോം ധരിച്ചെത്തിയ ഒരാൾ ഡ്യൂട്ടി ചെയ്ഞ്ചിന് വന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആയുധങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈയിൽ യാത്രക്കാരിൽ നിന്ന് പണം തട്ടിയ 13 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടി
മുംബൈയിൽ യാത്രക്കാരിൽ നിന്ന് പണം തട്ടിയ കേസിൽ ഒരു സീനിയർ ഇൻസ്പെക്ടർ ഉൾപ്പെടെ 13 റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മുംബൈയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് ഉദ്യോഗസ്ഥർ പിടിയിലായത്. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.

മുംബൈയിൽ ഭീഷണി സന്ദേശം അയച്ച ജ്യോത്സ്യൻ അറസ്റ്റിൽ
മുംബൈയിൽ ആക്രമണ ഭീഷണി മുഴക്കിയ ജ്യോത്സ്യൻ അറസ്റ്റിലായി. ബിഹാർ സ്വദേശിയായ അശ്വിനികുമാറിനെയാണ് നോയിഡയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഭീഷണി സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തിട്ടുണ്ട്. ഫിറോസ് എന്ന സുഹൃത്തിനെ കേസിൽ കുടുക്കാൻ വേണ്ടിയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് പറഞ്ഞു.

കരിം ലാലയുമായി കൊമ്പുകോർത്തു; മുംബൈ ദിനങ്ങൾ ഓർത്തെടുത്ത് മേജർ രവി
മുംബൈയിലെ ഹോട്ടൽ ജീവിതത്തിനിടെ അധോലോക നായകൻ കരിം ലാലയുമായി ഏറ്റുമുട്ടിയ അനുഭവം പങ്കുവെച്ച് മേജർ രവി. ദാദർ നായർ സമാജത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിലാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളെക്കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസാരിച്ചു.

ദാദർ നായർ സമാജം ശതാബ്ദി ആഘോഷിക്കുന്നു
കേരളത്തിന് പുറത്തുള്ള ഏറ്റവും പഴക്കംചെന്ന മലയാളി സംഘടനകളിലൊന്നായ ദാദർ നായർ സമാജം ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ഈ ചരിത്രപരമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മുളുണ്ട് മഹാകവി കാളിദാസ് നാട്യമന്ദിറിൽ ശതാബ്ദി ആഘോഷങ്ങൾ നടക്കും. നാളെ വൈകുന്നേരം 3.00 മുതൽ രാത്രി 10.00 വരെയാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മുംബൈയിൽ ട്രെയിനിൽ അഞ്ചുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; തട്ടിക്കൊണ്ടുപോയ ബന്ധുവിനായി തിരച്ചിൽ
മുംബൈ കുർളയിലെ ലോക്മാന്യ തിലക് ടെർമിനസിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയിൽ അഞ്ചുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിൽ നിന്ന് ബന്ധു തട്ടിക്കൊണ്ടുപോയ കുട്ടിയുടേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മുംബൈയിൽ ഒരു ചായയ്ക്ക് 1000 രൂപയോ?; ഞെട്ടലോടെ പ്രവാസി മലയാളി
ദുബായിൽ താമസിക്കുന്ന മലയാളി വ്ളോഗർ പരീക്ഷിത് ബലോച്ച്, ഇന്ത്യയിലെ ജീവിതച്ചെലവ് വർദ്ധിച്ചതിലുള്ള ആശങ്ക പങ്കുവെക്കുന്നു. എൻആർഐ ആയിരുന്നിട്ടും ഇന്ത്യയിൽ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായെന്ന് അദ്ദേഹം പറയുന്നു. മുംബൈയിലെ ഒരു ഹോട്ടലിൽ ചായയ്ക്ക് 1,000 രൂപ നൽകേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.