Mullappally Ramachandran

സുധാകരനും മുല്ലപ്പള്ളിയും ഒറ്റക്കെട്ട്; അകൽച്ചയില്ലെന്ന് ഇരുവരും
കെപിസിസി അധ്യക്ഷൻ കെ. സുധാകരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ യാതൊരു അകൽച്ചയുമില്ലെന്ന് ഇരുവരും വ്യക്തമാക്കി. ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ഇടതു സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷ പ്രവർത്തനം നടത്തുമെന്നും അവർ പറഞ്ഞു. മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് പാർട്ടിക്ക് പ്രയോജനപ്പെടുത്തുമെന്നും സുധാകരൻ ഉറപ്പ് നൽകി.

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നടപടി വിമർശനവിധേയമാകുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. നാലുവർഷമായി സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവച്ചതിനെ അദ്ദേഹം വിമർശിച്ചു. റിപ്പോർട്ടിൽ ചർച്ചയല്ല, ആക്ഷനാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആവശ്യപ്പെട്ടു.

വടകരയിൽ എംപി ഓഫീസ് തുറന്ന് ഷാഫി പറമ്പിൽ; ജനങ്ങൾക്ക് അധികാരത്തോടെ എത്താനുള്ള ഓഫീസെന്ന് വ്യക്തമാക്കി
വടകരയിൽ എംപി ഓഫീസ് തുറന്ന് ഷാഫി പറമ്പിൽ. ജനങ്ങൾക്ക് അധികാരത്തോടെ എത്താനുള്ള ഓഫീസായിരിക്കുമിതെന്നും, ജനങ്ങൾക്ക് തന്നെ തിരുത്താനുള്ള അവകാശമുണ്ടെന്നും അത് പാലിക്കുമെന്നും ഷാഫി പറഞ്ഞു. ജനങ്ങളുടെ മേൽ ...