കേരളത്തിലെ സുന്നി വഖഫുകൾ രാഷ്ട്രീയ പിന്തുണയോടെ മുജാഹിദുകൾ കൈയേറിയതായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആരോപിച്ചു. കോഴിക്കോട് നഗരത്തിലെ പല പള്ളികളും വ്യാജരേഖ ഉണ്ടാക്കി കൈയേറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.