MSF

എംഎസ്എഫ് ക്യാമ്പസ് കാരവൻ: അനുമതിയില്ലാതെ ആനയെ ഉപയോഗിച്ചെന്ന് പരാതി
എംഎസ്എഫ് നടത്തിയ ക്യാമ്പസ് കാരവൻ പരിപാടിയിൽ അനുമതിയില്ലാതെ ആനയെ ഉപയോഗിച്ചെന്ന് പരാതി. എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ദീപക്കാണ് വനംമന്ത്രിക്ക് പരാതി നൽകിയത്. മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ നടന്ന പരിപാടിയിലാണ് ആനയെ ഉപയോഗിച്ചത്.

എംഎസ്എഫിനെതിരെ വിമർശനവുമായി കെഎസ്യു ജില്ലാ സെക്രട്ടറി മുബാസ്
എംഎസ്എഫിനെതിരെ കെഎസ്യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് വീണ്ടും വിമർശനവുമായി രംഗത്ത്. വിമർശിക്കുന്നവരെ വർഗീയവാദിയാക്കുന്ന എംഎസ്എഫും ആർഎസ്എസും തമ്മിൽ വ്യത്യാസമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, എംഎസ്എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ഇത്തിക്കണ്ണിയാണെന്നും മുബാസ് ആരോപിച്ചു.

എം.എസ്.എഫ് വർഗീയ പാർട്ടി; കെ.എസ്.യു ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എം.എസ്.എഫ് വർഗീയ പാർട്ടിയാണെന്നും, രാഷ്ട്രീയം വളർത്താൻ മതത്തെ കൂട്ടുപിടിക്കുന്ന ഇത്തിക്കണ്ണിയാണെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ആരോപിച്ചു. കാമ്പസുകളിൽ മതത്തിന്റെ പേരിൽ വേർതിരിവുണ്ടാക്കുന്ന എം.എസ്.എഫിനെ മാറ്റിനിർത്തണമെന്നും ജില്ലാ സെക്രട്ടറി മുബാസ് സി.എച്ച് ഫേസ്ബുക്കിൽ കുറിച്ചു. കെ.എസ്.യു സ്ഥാനാർത്ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റി ഉപയോഗിച്ച് മതം പറഞ്ഞ് പിന്മാറാൻ പ്രേരിപ്പിച്ചു എന്നും ആരോപണമുണ്ട്.

കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്
കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രംഗത്ത്. ജനാധിപത്യത്തെ തോൽപ്പിക്കാൻ എസ്എഫ്ഐ, എംഎസ്എഫിന്റെ യുയുസിമാരെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപണം. ബാലറ്റും ഐഡി കാർഡും തട്ടിപ്പറിച്ച എസ്എഫ്ഐ യൂണിയൻ ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന് ചരിത്ര വിജയം; ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന
കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന്റെ ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ്-കെഎസ്യു മുന്നണിക്ക് ഉജ്ജ്വല വിജയം. ഈ വിജയത്തിൽ, രാഷ്ട്രീയ നേതാക്കൾ അഭിനന്ദനങ്ങൾ അറിയിച്ചു.

കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ എംഎസ്എഫിന്റെ ‘ആലിംഗന ക്യാമ്പയിൻ’
കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ എംഎസ്എഫ് 'ആലിംഗന ക്യാമ്പയിൻ' ആരംഭിക്കുന്നു. സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ലഹരി വിവരങ്ങൾ നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം.

നവാസിന്റേത് ലൈംഗിക അധിക്ഷേപം; തുറന്നടിച്ച് ഹരിത മുന് ഭാരവാഹികള്.
നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല് വെളിപ്പെടുത്തലുകളുമായി ഹരിത മുന് ഭാരവാഹികള്. മാധ്യമങ്ങള്ക്ക് മുന്പാകെ പി.കെ നവാസിന്റെ വിവാദ പരാമര്ശം അവർ തുറന്നടിച്ചു. വേശ്യയ്ക്കും ...

ബിജെപി വിളിച്ചിരുന്നു; താല്പര്യം ഇല്ലെന്ന് ഫാത്തിമ തഹ്ലിയ.
തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.സുരേഷ് ഗോപി എംപി നേരിട്ട് വിളിച്ച് ക്ഷണിക്കുകയായിരുന്നെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. എന്നാൽ ബിജെപിയിൽ ...

ഫാത്തിമ തഹ്ലിയയ്ക്കെതിരെ നടപടിയുമായി ദേശീയ ലീഗ് നേതൃത്വം.
പാര്ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്തുനിന്ന് മുസ്ലിം ലീഗ് നീക്കം ചെയ്തു. ഫാത്തിമ തഹ്ലിയയെ വൈസ് പ്രസിന്റ് സ്ഥാനത്തുനിന്നു ...

പുതിയ സംസ്ഥാന കമ്മിറ്റിയുമായി ഹരിത.
കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി. ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് പി എച്ച് ആയിഷ ബാനുവാണ്. റുമൈസ റഫീഖ് ജനറല് ...

ഹരിത വിഷയം: പാർട്ടി തീരുമാനം അന്തിമമെന്ന് എം.കെ. മുനീർ.
ഹരിത വിഷയത്തിൽ പ്രതികരിച്ച് എം കെ മുനീർ. വിഷയത്തിൽ പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്ന് എം കെ മുനീർ പറഞ്ഞു. പാർട്ടിക്കുള്ളിലെ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ...

എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു.
കടുത്ത അച്ചടക്കലംഘനത്തെ തുടർന്ന് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുതെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. തുടര്ച്ചയായി ഹരിത നേതാക്കള് പാര്ട്ടി അച്ചടക്കം ലംഘിച്ചു. കൂടാതെ ...