Mpox

Qatar Mpox prevention

എംപോക്സ് പ്രതിരോധത്തില് ഖത്തര് അതീവ ജാഗ്രതയില്; രാജ്യം നിലവില് രോഗമുക്തം

നിവ ലേഖകൻ

ലോകാരോഗ്യ സംഘടന എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തില് ഖത്തര് അതീവ ജാഗ്രതയിലാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില് രാജ്യം എംപോക്സ് മുക്തമാണെങ്കിലും കേസുകള് നേരത്തേ കണ്ടെത്തുന്നതിന് നിരീക്ഷണം ഉള്പ്പെടെയുള്ള കാര്യക്ഷമായ നടപടികള് സ്വീകരിച്ചിട്ടുണ്ട്. രോഗബാധിത രാജ്യങ്ങളില് നിന്ന് ഖത്തറിലേക്ക് വരുന്നവരില് എംപോക്സ് കേസുകള് ഇല്ലെന്ന് ഉറപ്പാക്കാന് നടപടികള് സ്വീകരിച്ചിട്ടുണ്ട്.