Mozambique accident

മൊസാംബിക് ബോട്ടപകടം: കാണാതായ മലയാളി ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തി
മൊസാംബിക് ബോട്ടപകടത്തിൽ കാണാതായ മലയാളി ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച മുൻപാണ് അപകടം നടന്നത്. അപകടത്തിൽ രക്ഷപ്പെട്ട കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരമാണ്.

മൊസാമ്പിക്കിൽ അപകടത്തിൽ മരിച്ച ശ്രീരാഗിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
മൊസാമ്പിക്കിലെ ബെയ്റ തുറമുഖത്തുണ്ടായ അപകടത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. മൃതദേഹം വിട്ടു കിട്ടാനുള്ള നടപടി ക്രമങ്ങള് പൂര്ത്തിയായി വരുന്നതായി ഇന്ത്യന് വിദേശകാര്യ മന്ത്രാലയം വീട്ടുകാരെ അറിയിച്ചു. ശ്രീരാഗിന്റെ പേരിലുള്ള ഇൻഷുറൻസ് തുക എത്രയും പെട്ടെന്ന് നൽകാൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

മൊസാമ്പിക്കിലെ കപ്പലപകടം: കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മൊസാമ്പിക്കിലെ ബെയ്റ തുറമുഖത്തുണ്ടായ കപ്പൽ അപകടത്തിൽ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു. അപകടത്തിൽ രക്ഷപ്പെട്ടവർ മൃതദേഹത്തിലെ വസ്ത്രങ്ങൾ കണ്ട് മൃതദേഹം തിരിച്ചറിഞ്ഞു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കും.