Movie Release Date

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ചിത്രം
മോഹൻലാൽ ചിത്രം ‘വൃഷഭ’ 2025 ഡിസംബർ 25-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. റിലീസ് തീയതി പ്രഖ്യാപിച്ചുള്ള വീഡിയോ മോഹൻലാൽ എക്സിലൂടെ പുറത്തുവിട്ടു. 200 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

ജയിലർ 2 അടുത്ത വർഷം; റിലീസ് തീയതി പ്രഖ്യാപിച്ച് രജനികാന്ത്
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 വിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ച് രജനികാന്ത്. അടുത്ത വർഷം ജൂൺ 12-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ജയിലറിൻ്റെ ഒന്നാം ഭാഗത്തിൽ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.

ടൊവിനോയുടെ ‘നരിവേട്ട’ മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' മെയ് 23ന് റിലീസിനൊരുങ്ങുന്നു. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ ചേരനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സനും ടിപ്പു ഷാനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.