മലയാള സിനിമയിലെ പ്രശസ്ത നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. നിരവധി താരങ്ങളുടെ അമ്മയായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ അവർ നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടന്മാരായ മധു, ജനാർദ്ദനൻ, നടിമാരായ ഷീല, ഉർവശി തുടങ്ങിയവർ അവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.