കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റ് വിദ്യാർഥികൾക്ക് അർഹതയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ സ്കോളർഷിപ്പായി ലഭിക്കും.