Moscow

മോസ്കോയിൽ വീണ്ടും ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ചു
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. മോസ്കോ നഗരത്തെ ലക്ഷ്യമാക്കി വന്ന ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. മുന്നറിയിപ്പിനെ തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു.

മോസ്കോ വിമാനത്താവളത്തില് ഒന്നര വയസ്സുകാരനെ നിലത്തടിച്ച് ബെലാറസ് പൗരന്; കുട്ടിക്ക് ഗുരുതര പരിക്ക്
റഷ്യയിലെ മോസ്കോ വിമാനത്താവളത്തില് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിനെ ബെലാറസ് പൗരന് നിലത്തടിച്ചു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തില് 31കാരനായ വ്ളാഡിമര് വിറ്റ്കോലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

പുടിന്റെ ലിമോസിന് തീപിടിച്ചു; വധശ്രമമാണോ?
മോസ്കോയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ലിമോസിൻ കാറിന് തീപിടിച്ചു. കാറിന്റെ എഞ്ചിനിൽ നിന്നാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കില്ല.

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികൾ: ഒരാൾ മോസ്കോയിൽ ആശുപത്രിയിൽ
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളിൽ ഒരാളായ ജെയിൻ മോസ്കോയിലെത്തി. വയറുവേദനയെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് ജെയിൻ കുടുംബത്തിന് സന്ദേശം അയച്ചു. മറ്റൊരു തൃശ്ശൂർ സ്വദേശിയായ ബിനിലിനെക്കുറിച്ച് വിവരമൊന്നുമില്ല.

റഷ്യയിൽ ഹിന്ദു ക്ഷേത്രം: പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യക്കാരുടെ ആവശ്യം
റഷ്യയിലെ ഇന്ത്യക്കാർ മോസ്കോയിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസന്നമായ റഷ്യൻ സന്ദർശനത്തിന് മുന്നോടിയായാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. ഇന്ത്യൻ ബിസിനസ് അലയൻസ് ...