കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ പവിത്രന് ജീവൻ തിരിച്ചുകിട്ടി. മംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന പവിത്രനെ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് അറ്റൻഡർ ജീവനുള്ളത് തിരിച്ചറിഞ്ഞത്. ഐ.സി.യുവിൽ ചികിത്സയിലുള്ള പവിത്രന്റെ ആരോഗ്യനില ഗുരുതരമാണ്.