Mohan Bhagwat

ഘർ വാപസി: ആദിവാസികളെ ദേശവിരുദ്ധരാകുന്നത് തടഞ്ഞുവെന്ന് പ്രണബ് മുഖർജി പറഞ്ഞതായി മോഹൻ ഭാഗവത്
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഘർ വാപസിയെ പിന്തുണച്ചിരുന്നതായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആദിവാസികളെ ദേശവിരുദ്ധരാകുന്നത് ഇത് തടഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇൻഡോറിൽ നടന്ന ചടങ്ങിലാണ് ഈ പ്രസ്താവന.

രാമക്ഷേത്ര പ്രതിഷ്ഠയോടെ യഥാർത്ഥ സ്വാതന്ത്ര്യം: മോഹൻ ഭാഗവത്
രാമക്ഷേത്ര പ്രതിഷ്ഠയോടെ രാജ്യം യഥാർത്ഥ സ്വാതന്ത്ര്യം നേടിയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ വാർഷികവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ക്ഷേത്ര നിർമ്മാണത്തോടെ രാജ്യത്തിന് പുതിയൊരു ഉണർവ്വ് ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയുടെ ‘അജൈവ മനുഷ്യൻ’ പരാമർശത്തിനെതിരെ ആർഎസ്എസ് മേധാവി
ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അജൈവ മനുഷ്യൻ' പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സ്വയം ദൈവമായി പ്രഖ്യാപിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂർ സംഘർഷത്തിൽ ആർഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ആർഎസ്എസിന്റെ അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതൽ പാലക്കാട്
ആർഎസ്എസിന്റെ അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതൽ പാലക്കാട് വച്ച് നടക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ സർസംഘചാലക് ഡോ. മോഹൻ ഭഗവത് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. 32 സംഘപരിവാർ സംഘടനകളിൽ നിന്നായി 320 കാര്യകർത്താക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചു.

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് എഎസ്എൽ തല സുരക്ഷ; പ്രത്യേക ഹെലികോപ്റ്റർ സൗകര്യവും
ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമുള്ള എഎസ്എൽ സുരക്ഷയാണ് നൽകിയത്. പുതിയ സുരക്ഷാ ക്രമീകരണങ്ങളിൽ മൾട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകളും പ്രത്യേക ഹെലികോപ്റ്റർ സൗകര്യവും ഉൾപ്പെടുന്നു.