ബിനാമി സ്വത്ത് ഇടപാട് ആരോപണത്തിൽ കെ.എസ്.യു. നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.പി. ദിവ്യ. ഭർത്താവിന്റെ പേരിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് തെളിയിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായും ദിവ്യ ആരോപിച്ചു.