പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് ഡൽഹി സർവകലാശാല ഹൈക്കോടതിയിൽ വാദിച്ചു. വിദ്യാർത്ഥിയുടെ ബിരുദ വിവരങ്ങൾ വ്യക്തിപരമാണെന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവിടാൻ പാടില്ലെന്നുമാണ് സർവകലാശാലയുടെ നിലപാട്. പൊതുജനങ്ങൾക്ക് താൽപ്പര്യമുള്ളതെല്ലാം പൊതുതാൽപ്പര്യമുള്ള വിഷയമല്ലെന്നും സർവകലാശാല വാദിച്ചു.